സ്ത്രീ പുരുഷ ലൈംഗിക ആരോഗ്യവും

സ്ത്രീ പുരുഷ ലൈംഗിക ആരോഗ്യം – ഇന്ത്യയിൽ പ്രായപൂർത്തിയായ സ്ത്രീയും പുരുഷനും തങ്ങളുടെ ഇഷ്ടത്തിനൊത്ത്, സദാചാര ക്രമങ്ങൾ അനുവർത്തിച്ചു, സെക്സ് ആസ്വദിക്കുന്നത് വിവാഹത്തിനു ശേഷമാണ്. ദാമ്പത്യ ബന്ധത്തിൽ, ലൈംഗികത മാത്രമല്ല ആധാരം, എന്നിരുന്നാലും വിവാഹ ജീവിതത്തിൽ നിർണ്ണായകമായ ഒരു പങ്കു വഹിക്കുന്നു ‘സെക്സ് ‘

അറേഞ്ച് മാര്യേജ് ആണെങ്കിലും ലൗ മാര്യേജ് ആണെങ്കിലും, വിവാഹ ബന്ധത്തിലേർപ്പെടുന്ന സ്ത്രീക്കും പുരുഷനും ലൈംഗികതയെപ്പറ്റി വ്യത്യസ്ത കാഴ്ചപ്പാടുകളും, താൽപര്യങ്ങളും ഇഷ്ടങ്ങളും ഉണ്ടാകാറുണ്ട്. ഇത് സ്വാഭാവികവുമാണ്. എന്നാൽ ലൈംഗികതയെ പറ്റിയുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഒരു പരിധിയിൽ കൂടുന്നത് ദമ്പതികൾ തമ്മിലുള്ള സുഖകരമായ ലൈംഗിക ബന്ധത്തെ ബാധിക്കുകയും, അവർക്കിടയിൽ ഊഷ്മളമായ ലൈംഗിക ബന്ധം കുറഞ്ഞു വരാൻ കാരണമാവുകയും ചെയ്യുന്നു.

എന്ത് കൊണ്ടാണ് സ്ത്രീ പുരുഷ ലൈംഗിക ബന്ധത്തിൽ വിള്ളലുകൾ ഉണ്ടാകുന്നത്?

സ്ത്രീ പുരുഷ ലൈംഗിക ആരോഗ്യമാണ് ദാമ്പത്യ ജീവിതത്തിന്റെ അടിത്തറ. അതിനുണ്ടാകുന്ന പ്രശ്നങ്ങൾ അവരുടെ സ്വകാര്യ ജീവിതത്തിന്റെ നിറം മങ്ങാൻ കാരണമാകുന്നു. സ്ത്രീ പുരുഷ ലൈംഗിക ആരോഗ്യം എന്നാൽ ശാരീരികവും മാനസികവുമായ ആരോഗ്യമാണ്. ഇവയെ ബാധിക്കുന്ന ചെറുതും വലുതുമായി എല്ലാ പ്രശ്നങ്ങളും، ഒരാളുടെ ലൈംഗിക ആരോഗ്യത്തെയും ബാധിക്കുന്നു.

സ്ത്രീ – പുരുഷ ലൈംഗിക ആരോഗ്യവും മനസ്സും.

ലൈംഗികതയും മനസ്സും തമ്മിൽ അഭേദ്യ ബന്ധമാണുള്ളത്‌. എത്ര മൂഡിൽ ആണെങ്കിലും മനസ്സിനു ഇഷ്ടപ്പെടാത്ത ഒരു ചെറിയ കാര്യം മതി എല്ലാം താറുമാറാകാൻ. മനസ്സിനെയും ലൈംഗികതയെയും ആഴത്തിൽ ബാധിക്കുന്ന പ്രശ്നങ്ങൾ പലതാണ്. ചില സാഹചര്യങ്ങൾ, ചിന്തകൾ, മാനസിക സമ്മർദ്ദം, മാനസിക പിരിമുറുക്കം, വിഷാദം, ആത്മവിശ്വാസക്കുറവ്, തുടങ്ങിയ മാനസിക പ്രശ്നങ്ങൾ എല്ലാം സുഖകരമായ ലൈംഗികവേഴ്ചയെ ബാധിക്കുന്നതാണ്.

ചിലരിൽ പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും ഇല്ലാതെ തന്നെ ലൈംഗികതയിൽ നിന്ന് അവർ മാറി നിൽക്കുന്നത് കാണാറുണ്ട്. സ്ഥിരതയുള്ള ലൈംഗികബന്ധം ഒരു വലിയ കാര്യമായി അവരുടെ ജീവിതത്തിൽ തോന്നാത്തത് ആവാം അതിനൊരു കാരണം. എന്നാൽ ഇക്കൂട്ടർ തങ്ങളുടെ പങ്കാളികളുടെ സെക്സിലുള്ള താത്പര്യം കൂടി കണക്കിൽ എടുത്തിട്ടാണോ ഈ ഒഴിഞ്ഞുമാറൽ നടത്തുന്നത് എന്ന് സ്വയം ചിന്തിക്കുക.

ചില പുരുഷന്മാർക്ക് ലൈംഗികതയെപ്പറ്റി മുഴുവനും സംശയങ്ങളാണ്.

 1. തനിക്ക് ശീഘ്രസ്ഖലനം ഉണ്ടോ?
 2. ഉദ്ധാരണശേഷിക്കുറവുണ്ടോ?
 3. ആവശ്യത്തിന് ലിംഗ വലിപ്പം ഉണ്ടോ?
 4. തൻറെ പങ്കാളിയെ കിടപ്പറയിൽ സന്തോഷിപ്പിക്കാൻ സാധിക്കുമോ? ….. തുടങ്ങി എന്തും ഏതും സംശയങ്ങളാണ്.

ചില സ്ത്രീകളും സംശയങ്ങൾക്ക് ഒട്ടും പിന്നിലല്ല.

 1. തൻറെ ശരീര ഭംഗിയെക്കുറിച്ചും
 2. അവയവ വലിപ്പത്തെക്കുറിച്ചും
 3. അഴകളവുകളെക്കുറിച്ചും എപ്പോഴും വ്യാകുലപെടുന്നു
 4. തൻറെ പങ്കാളിക്ക് തന്നോടുള്ള ഇഷ്ടം കുറയുന്നുണ്ടോ?
 5. താനുമായുള്ള സെക്സ് ആസ്വദിക്കുന്നുണ്ടോ?
 6. സെക്സ് ചെയ്യാൻ താൻ കൊള്ളാമോ?

എന്നു വേണ്ട സംശയങ്ങളുടെ ഒരു പെരുമഴ തന്നെ മനസ്സിൽ എപ്പോഴും നടക്കുന്നു. ലൈംഗികതയെ കുറിച്ചുള്ള അറിവില്ലായ്മയും, ആത്മവിശ്വാസക്കുറവും ആണ് ഇക്കൂട്ടരെ കൊണ്ട് എപ്പോഴും ഇങ്ങനെ ചിന്തിപ്പിക്കുന്നത് .

ഇങ്ങനെയുള്ള ഒരാൾക്ക് ഒരിക്കലും സെക്സ് ആസ്വദിക്കാൻ സാധ്യമല്ല. കടിഞ്ഞാൺ ഇല്ലാത്ത കുതിര പോലെയാണ് മനസ്സ് പക്ഷേ ആവശ്യമില്ലാത്ത ചിന്തകളിൽനിന്നും സംശയങ്ങളിൽ നിന്നും മനസ്സിനെ അകറ്റി നിർത്തുക, അതിലാണു നമ്മുടെ വിജയം.

സ്ത്രീ – പുരുഷ ലൈംഗിക ആരോഗ്യവും ശരീരവും.

സെക്സിൽ ശരീരികാരോഗ്യത്തിന് വളരെ വലിയ സ്ഥാനം ഉണ്ട്. ശാരീരികാരോഗ്യത്തെ ബാധിക്കുന്ന അമിതവണ്ണം, കൊളസ്ട്രോൾ, ഡയബറ്റിസ്, രക്തസമ്മർദ്ദം, പ്രോസ്ട്രേറ്റ് പ്രശ്നങ്ങൾ, ക്യാൻസർ, തുടങ്ങിയ പല അസുഖങ്ങളും തീർച്ചയായും ഒരാളുടെ ലൈംഗികതയേയും ബാധിക്കുന്നു. ജീവിത ശൈലിയിൽ ഉള്ള മാറ്റങ്ങൾ കൊണ്ട് ഒരു പരുതി വരെ നമുക്ക്‌ ഇവയെ ചെറുത്തു നിർത്താൻ സാധിക്കും.

സ്ത്രീ പുരുഷ ലൈംഗിക ആരോഗ്യവും ലൈംഗിക പ്രശ്നങ്ങളും.

സ്ത്രീ പുരുഷ ലൈംഗിക ആരോഗ്യത്തെ ബാധിക്കുന്ന പല ലൈംഗിക പ്രശ്നങ്ങളും ഉണ്ട്. ഉദാഹരണമായി പറഞ്ഞാൽ ഉദ്ധാരണശേഷിക്കുറവ് ഉള്ള ഒരാൾ തൻറെ പങ്കാളിക്ക് പൂർണമായ ലൈംഗിക സുഖം നൽകാൻ ബുദ്ധിമുട്ടും. ശീഘ്രസ്ഖലനം ഉള്ളയാൾ എങ്ങനെയാണ് കിടപ്പറയിൽ തൻറെ പങ്കാളിക്ക് ഇഷ്ടമുള്ള രീതിയിൽ പെർഫോം ചെയ്യുന്നത്. സമയം ഇല്ലായ്മയും സ്റ്റാമിനക്കുറവും ലൈംഗികതയെ ബാധിക്കുന്ന വളരെ വലിയ പ്രശ്നങ്ങൾ തന്നെയാണ്. ലിംഗവലിപ്പക്കുറവ് ഉണ്ടോ എന്ന് സ്വയം സംശയക്കുന്ന ഒരാൾ തീർച്ചയായും സെക്സിൽ പരാജയം നുണയും.

സ്ത്രീകളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. യോനി വരൾച്ച, താൽപര്യക്കുറവ്, പ്രസവശേഷമുള്ള താൽപര്യക്കുറവും പ്രശ്നങ്ങളും, സെക്സിനോടുള്ള പേടിയും ഭയവും വെറുപ്പും തുടങ്ങി ഒരുപാട് പ്രശ്നങ്ങൾ സ്ത്രീകളെയും അലട്ടാറുണ്ട്.
സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും, സ്ത്രീ പുരുഷ ലൈംഗിക ആരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളും, സംശയങ്ങളും, പ്രശ്നങ്ങളും ഉടനടി ചികിത്സിച്ചു മാറ്റേണ്ടത് അത്യന്താപേക്ഷിതമാണ്.

നല്ല ശീലങ്ങൾ = നല്ല ലൈംഗികത
 1. ആരോഗ്യകരമായ ലൈംഗികതയ്ക്ക്,
 2. നല്ല വ്യായാമം, നല്ല ചിന്ത, നല്ല ആഹാരം, നല്ല ഉറക്കം, നല്ല ലൈംഗികത, നല്ല ശീലങ്ങൾ
 3. തുടങ്ങിയവയെല്ലാം പതിവാക്കൂ!!.

നിങ്ങളുടെ ലൈംഗികതയെ ബാധിക്കുന്ന എത്ര ചെറിയ പ്രശ്നങ്ങൾ ആയാലും, അത് വേണ്ടവിധത്തിൽ ശ്രദ്ധിക്കുകയും ഒരു വിദഗ്ധ സെക്സോളജിസ്‌റ്റിന്റെ സേവനം എത്രയും പെട്ടെന്ന് തേടുകയും ചെയ്യുന്നത് ശീലമാക്കൂ.

ലൈംഗികതയുമായി ബന്ധപ്പെട്ട നിങ്ങളുടെ ഏത് സംശയങ്ങളും പ്രശ്നങ്ങളും പരിഹരിക്കാനായി ഞങ്ങൾ എപ്പോഴും സന്നദ്ധരാണ്.

സ്ത്രീ പുരുഷ ബന്ധം, ലിംഗപ്രവേശം, വികാരം കൂടാൻ, സ്ത്രീ രതിമൂർച്ച, ശുക്ളം കുടിക്കുന്നത്, യോനിക്കുള്ളില്, സ്ത്രീ കാമ ശാസ്ത്രം, യോനികൾ

1 thought on “സ്ത്രീ പുരുഷ ലൈംഗിക ആരോഗ്യവും”

 1. Pingback: ഉദ്ധാരണശേഷിക്കുറവ് ശീഘ്രസ്ഖലനം ലിംഗ വലുപ്പം

Comments are closed.